Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലഹരിയില്‍ കൊലപാതകം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണം: ഗാന്ധി ദര്‍ശന്‍ സമിതി

ലഹരിയില്‍ കൊലപാതകം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണം: ഗാന്ധി ദര്‍ശന്‍ സമിതി

തിരുവനന്തപുരം: ലഹരിയും മയക്കുമരുന്നും ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച് കൊലപാതകം നടത്തുന്നവര്‍ക്ക് പ്രായഭേദമന്യേ വധശിക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കെപിസിസി ഗാന്ധി ദര്‍ശന്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.സി. കബീര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി നേതൃയോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. കുറ്റകൃത്യങ്ങള്‍ക്കുള്ള നിലവിലെ ശിക്ഷ അപര്യാപ്തമാണെന്നും നിയന്ത്രണം ഭയമില്ലാത്തതാണ് വലിയ ദുരന്തമെന്നും യോഗം അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തവിധം നിയമം ഭേദഗതി ചെയ്യാന്‍ വൈകിപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാരായ കമ്പറ നാരായണന്‍, പി. ഹരിഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി പരശുയ്ക്കല്‍ രാധാകൃഷ്ണന്‍, സംസ്ഥാന ഭാരവാഹികളായ നദീറ സുരേഷ്, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in