Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗാന്ധിജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചരണം കെപിസിസി ആസ്ഥാനത്ത്

ഗാന്ധിജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചരണം കെപിസിസി ആസ്ഥാനത്ത്
ഗാന്ധിജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചരണം കെപിസിസി ആസ്ഥാനത്ത് നടന്നു. മുൻ കെപിസിസി അധ്യക്ഷൻമാരായ തെന്നല ബാലകൃഷ്ണപിള്ള, വി എം സുധീരൻ, എം എം ഹസൻ തുടങ്ങിയവർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥനയും നടന്നു. [embed]https://www.facebook.com/JaihindNewsChannel/videos/194198055106449/[/embed] രാഷ്ട പിതാവിന്‍റെ രക്തസാക്ഷിത്വ ദിനത്തിൽ തൃശൂർ ഡി സി സി യിലും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രാഷ്ട പിതാവിന്‍റെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പ്പാർച്ചന നടത്തി. തുടർന്ന് സർവ മത പ്രാർത്ഥനയും നടന്നു. നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, ടി എൻ പ്രതാപൻ, ജോസഫ് ചാലിശേരി, എം.പി. വിൻസെന്‍റ് , പത്മജ വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി എറണാകുളം ഡിസിസിയിൽ സർവ്വമത പ്രാർത്ഥനയും ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മുൻ കേന്ദ്ര മന്ത്രി പ്രൊഫസർ കെ.വി.തോമസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡി സിസി പ്രസിഡണ്ട് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി ഭാരവാഹികളായ കെ.പി.ധനപാലൻ, ടി.എ.സക്കീർ ഹുസൈൻ, അബ്ദുൾ മുത്തലിബ്, മാത്യു കുഴൽനാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in