Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉന്നതൻ കൈക്കൂലി വാങ്ങിയെന്ന ജി.ശക്തിധരന്‍റെ വെളിപ്പെടുത്തൽ; ഉടൻ കേസെടുക്കണമെന്ന് ബെന്നി ബഹനാൻ എം.പി

ഉന്നതൻ  കൈക്കൂലി വാങ്ങിയെന്ന ജി.ശക്തിധരന്‍റെ വെളിപ്പെടുത്തൽ; ഉടൻ കേസെടുക്കണമെന്ന് ബെന്നി ബഹനാൻ എം.പി
കൊച്ചി: ഭരണതലത്തിലെ ഉന്നതൻ ഭീമമായ തുക കൈകൂലി വാങ്ങി കൈതോല പായയിൽ പൊതിഞ്ഞ് കൊണ്ടുപോയെന്ന ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ ഉടൻ കേസെടുക്കണമെന്നും ശക്തിധരന്‍റെ മൊഴി ഉടൻ രേഖപെടുത്തണമെന്നും ബെന്നി ബഹനാൻ എം.പി. വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ശക്തിധരന്‌ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. രണ്ട് കോടി മുപ്പത്തയ്യായിരം രൂപ എറണാകുളത്ത് നിന്ന് കൈതോല പായയിൽ പൊതിഞ്ഞ് രാത്രിയിൽ ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ട് കൊണ്ട് പോയെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണ്. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിട്ടുണ്ട്. മുൻ എം എൽ എ മാരും ഇപ്പോഴത്തെ മന്ത്രിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇതിൽ പങ്കാളികളാണെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. രണ്ടു വെളിപ്പെടുത്തലുകളും ശക്തിധരന്റെ മൊഴി എടുക്കണം. ഇല്ലങ്കിൽ ഇതിൽ ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തു വിടാൻ മറ്റു വഴികൾ തേടുമെന്നും ബെന്നി ബഹനാൻ മുന്നറിയിപ്പ് നൽകി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in