Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങി മരിച്ച നിലയിൽ

ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങി മരിച്ച നിലയിൽ
പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേർ വീട്ടിനുളളിൽ രണ്ടു കയറിലായി തൂങ്ങി മരിച്ച നിലയിൽ. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി വച്ചതിനെ തുടർന്ന് ലക്ഷങ്ങൾ ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ബിജു എല്ലാവരോടും ഡിസംബർ 31 നകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നത്. പണം നൽകേണ്ടവരോട് രാവിലെ വീട്ടിൽ എത്താനും ബിജു ഫോൺ ചെയ്ത് പറഞ്ഞിരുന്നു. ഹാളിലെ ഹുക്കിൽ പിതാവും മകനും ബഡ് റൂമിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങിയത്. വീടിന്‍റെ ചുമരിൽ മൂന്നിടത്ത് തന്‍റെ ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കൊളജിൽ പോസ്റ്റ്മോർട്ടം നടത്തും.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in