Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ബംഗാള്‍ സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുൻ എം.പി ജ്യോതിർമൊയി സിഖ്ധർ ബി.ജെ.പിയിൽ ചേർന്നു

ബംഗാള്‍ സിപിഎമ്മില്‍  കൊഴിഞ്ഞുപോക്ക് തുടരുന്നു; മുൻ എം.പി ജ്യോതിർമൊയി സിഖ്ധർ ബി.ജെ.പിയിൽ ചേർന്നു
  ബംഗാളിൽ മുൻ സി.പി.എം എം.പി ജ്യോതിർമൊയി സിഖ്ധർ ബി.ജെ.പിയിൽ ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ വിർച്വൽ റാലി നടത്തി ബംഗാളിൽ മാറ്റത്തിന് വേണ്ടി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജ്യോതിർമൊയി സിഖ്ധറിന്‍റെ ബി.ജെ.പി പ്രവേശം. 2004-ലെ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി സത്യബ്രതാ മുഖർജിയെ പരാജയപ്പെടുത്തിയാണ് ജ്യോതിർമൊയി സിഖ്ധർ ലോക്സഭയിൽ എത്തിയത്. 2009-ൽ സി.പി.എം ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബംഗാളിൽ  കഴിഞ്ഞ ഏതാനും മാസത്തിനിടെ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രമുഖ സി.പി.എം നേതാവാണ് ജ്യോതിർമൊയി സിഖ്ധർ. മൂന്ന് തവണ സിറ്റിങ് എംഎല്‍എയായിരുന്ന ഖഗേന്‍ മുര്‍മു, മുന്‍ സിപിഎം എംഎല്‍എ മഫൂസ ഖാത്തൂന്‍ തുടങ്ങിയവരും നേരത്തെ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. നിലവില്‍ ബിജെപി വൈസ് പ്രസിഡന്റാണ് മഫൂസ ഖാത്തൂന്‍

Related articles

See all
Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Save your stories

Sign in