Logo
Mon, Jun 15, 2026 • 05:12 AM
LIVE TV
Watch

No business videos available

No Middle East videos available

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കായി നാളെ ജർമ്മനിയിലേക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 05, 2022
1 min read Updated: June 14, 2026
SHARE:
SAVE: Login to save

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കായി നാളെ ജർമ്മനിയിലേക്ക്
തിരുവനന്തപുരം: ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ ജർമ്മനിയിലേക്ക് പോകും. തിരുവനന്തപുരത്ത് നിന്നു നാളെ പുലർച്ചെയാണ് പോവുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമനിയിലെ ചാരിറ്റി ക്ലിനിക്കിലേക്കാണ് ചികിത്സയ്ക്കായി പോവുന്നത്. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതും ചെയ്ത ശേഷമേ മടങ്ങൂ എന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ജർമ്മൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും ഒപ്പമുണ്ടാകും. മറ്റൊരു മകൾ അച്ചു ഉമ്മൻ വിസയ്ക്കായി ദുബായിൽ അപേക്ഷ നൽകിയിട്ടുണ്ട്. ബെന്നി ജർമനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികൾക്ക് മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10