Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡോളര്‍ കടത്ത്: കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ കസ്റ്റംസ് പ്രതി ചേര്‍ക്കും

ഡോളര്‍ കടത്ത്: കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ കസ്റ്റംസ് പ്രതി ചേര്‍ക്കും
  കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദിനെ  പ്രതിചേര്‍ക്കാന്‍ കസ്റ്റംസ്.  ഇതിനായി എറണാകുളം പ്രിൻസിപ്പൽ സെസ്ഷൻസ് കോടതിയിൽ അപേക്ഷ നൽകി.  കേസില്‍ ശിവശങ്കറിന്‍റെ പങ്കും അന്വേഷിക്കുകയാണ്. ശിവശങ്കറിന്‍റെ സമ്മര്‍ദ്ദംമൂലമാണ് ഡോളര്‍ നല്‍കിയതെന്ന് ബാങ്ക് മാനേജര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. നയതന്ത്രപ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്നാണ് കോടതി കസ്റ്റംസിനോട് ചോദിച്ചത്. ഇക്കാര്യത്തില്‍ വ്യാഴാഴ്ച വിശദമായ വാദം നടക്കും. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം. ഇതിനു ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നടപടികൾ സ്വീകരിക്കും.

Related articles

See all
Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Save your stories

Sign in