Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

For Anna, For All |'ഫോര്‍ അന്നാ, ഫോര്‍ ആള്‍' തൊഴിലിടങ്ങളിലെ ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ക്യാമ്പയിന്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു.

For Anna, For All |'ഫോര്‍ അന്നാ, ഫോര്‍ ആള്‍' തൊഴിലിടങ്ങളിലെ ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ക്യാമ്പയിന്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു.
തൊഴിലിടത്തെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അകാലത്തില്‍ പൊലിഞ്ഞ മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ സ്മരണാര്‍ത്ഥം ആള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ആവിഷ്‌കരിച്ച അന്നക്ക് വേണ്ടി, എല്ലാവര്‍ക്കും വേണ്ടി 'For Anna, For All' എന്ന കാംപെയിന് കണ്ണൂരില്‍ തുടക്കമായി. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഈ പ്രചാരണപരിപാടിയിലെ മൂന്നാമത്തെ പരിപാടിയാണ് കണ്ണൂരില്‍ നടന്നത് . കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴിലിട സമ്മര്‍ദ്ദത്തിനു പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ബാലന്‍ പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പരിപാടി നടക്കും. ഈ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് സുവ്യക്തമായ ഗൈഡ്ലൈന്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും രഞ്ജിത്ത് ബാലന്‍ പറഞ്ഞു. പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ വളപ്പില്‍ അധ്യക്ഷത വഹിച്ചു, കെപിസിസി അംഗം അമൃതാരാമകൃഷ്ണന്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ.ഓ കെ മുരളീകൃഷ്ണന്‍, സംരംഭകനും എഐപിസി ഐടി വെര്‍ട്ടിക്കല്‍ ഹെഡ് ഫസലൂ റഹ്മാന്‍, ഡോ ജിസ്‌ന സുജീഷ്, ദീപ മോള്‍ മാത്യു,ദേവകി ആര്‍ മേനോന്‍, ദില്‍ജിത്ത് എസ്, ജെഫിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related articles

See all
Popular News

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് രണ്ട് മണി മുതൽ ര...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in