Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; പോത്തീസ് സ്വര്‍ണ്ണമഹല്‍ പൂട്ടിച്ചു

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; പോത്തീസ് സ്വര്‍ണ്ണമഹല്‍ പൂട്ടിച്ചു
  തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ പോത്തീസ് സ്വർണ്ണമഹലിനെതിരെ നടപടി. തമ്പാനൂരില്‍ പ്രവർത്തിക്കുന്ന സ്ഥാപനം നഗരസഭ പൂട്ടിച്ചു. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു, ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. സ്ഥാപനത്തില്‍ നിന്ന് കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി മരിച്ചതിന് പിന്നാലെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in