Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടുക്കിയില്‍ അഞ്ച്‌ വയസുകാരന് പിതൃസഹോദരന്‍റെ ക്രൂര മർദ്ദനം; തലയോട്ടിക്ക് പൊട്ടൽ, ആന്തരിക രക്തസ്രാവം

ഇടുക്കിയില്‍ അഞ്ച്‌ വയസുകാരന് പിതൃസഹോദരന്‍റെ  ക്രൂര മർദ്ദനം; തലയോട്ടിക്ക് പൊട്ടൽ, ആന്തരിക രക്തസ്രാവം
ഇടുക്കി ഉണ്ടപ്ലാവിൽ അസം സ്വദേശിയായ അഞ്ച്‌ വയസുകാരന് പിതാവിന്‍റെ സഹോദരന്‍റെ ക്രൂര മർദ്ദനം. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തു. പ്രതി തൊടുപുഴ പൊലീസിന്‍റെ കസ്റ്റഡിയിൽ. ഇന്നലെ വൈകുന്നേരമാണ് തൊടുപുഴ ഉണ്ടപ്ലാവിൽ അസം സ്വദേശിയായ അഞ്ചുവയസുകാരനെ പിതാവിന്‍റെ സഹോദരൻ തറയിലേക്ക് തള്ളിയിട്ടത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇന്നലെ രാത്രി കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തൊടുപുഴ പൊലീസ് പ്രതിയായ ഇംദാദുൾ ഹക്കിനെ കസ്റ്റഡിയിലെടുത്തു. പ്രതി പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇത് നിർത്തണമെന്ന് ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. കുട്ടി അപകടനില തരണം ചെയ്‌തെന്ന് തൊടുപുഴയിലെ ആശുപത്രി അധികൃതർ അറിയിച്ചു. മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം.

Related articles

See all
Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Save your stories

Sign in