Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി; ഫ്ലാറ്റിൽ വച്ച് മോശമായി പെരുമാറിയെന്ന് നടി ശ്രീലേഖ മിത്ര

രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി; ഫ്ലാറ്റിൽ വച്ച് മോശമായി പെരുമാറിയെന്ന് നടി ശ്രീലേഖ മിത്ര
  എറണാകുളം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി. ബംഗാളി നടി ശ്രീലേഖ മിത്രയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ഇ–മെയിൽ വഴി പരാതി നൽകിയത്. കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ഈ വിവരം ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നതായും ശ്രീലേഖ പരാതിയിൽ പറയുന്നു.  സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു. ആദ്യഘട്ടത്തിൽ പരാതി നൽകില്ലെന്നാണ് ശ്രീലേഖ അറിയിച്ചത്. ‘‘പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇതിനു പിന്നാലെ പോകാൻ വയ്യ. രഞ്ജിത് ലൈംഗികമായി ആക്രമിച്ചിട്ടില്ല. പക്ഷേ വളകളിലും കയ്യിലും തൊടുകയും മുടിയിൽ തലോടുകയും ചെയ്തിട്ടുണ്ട്.’’– ശ്രീലേഖ പറഞ്ഞു. എന്നാൽ സിനിമാ മേഖലയിലെ ലൈംഗികാതിക്രമണങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര പോലീസിൽ പരാതി നൽകിയത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. ആരോപണങ്ങൾ ആദ്യം നിഷേധിച്ച രഞ്ജിത്, പ്രതിഷേധം കടുത്തതിനു പിന്നാലെ ഞായറാഴ്ചയാണ് ചലച്ചിത്ര അക്കാദമി ചെർമാൻ സ്ഥാനം രാജിവച്ചത്.  സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായുമാണ്  ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം പറഞ്ഞത്. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്‍റെ പെരുമാറ്റമെന്നും ശ്രീലേഖ പറഞ്ഞു.  

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in