Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ചു മുഖ്യമന്ത്രി; അച്ചടക്കം ലംഘിച്ചാൽ നടപടി

പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ചു മുഖ്യമന്ത്രി; അച്ചടക്കം ലംഘിച്ചാൽ നടപടി
  കോട്ടയം: പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അജിത് കുമാറിനെ വേദിയില്‍ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സേനയില്‍ ഉള്ളവര്‍ അച്ചടക്കത്തിന്‍റെ ചട്ടക്കൂട് നിന്ന് വ്യതിചലിക്കരുത്. കേരള പോലീസില്‍ മുന്‍കാലങ്ങളില്‍ അപേക്ഷിച്ച വലിയ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പോലീസ് ജനസേവകരായി മാറി. രാജ്യത്തെ മികച്ച സേന എന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് സേന എത്തിയിരിക്കുന്നു. കേരളത്തില്‍ ക്രമസമാധാനം ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന കേരളത്തിലെ പോലീസ് ആണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ എവിടെയും ക്രമ സമാധാന പ്രശ്നങ്ങൾ ഇല്ല. സമാധാന അന്തരീക്ഷം നിലനിർത്താൻ പോലീസ് സേന മുഖ്യ പങ്ക് വഹിക്കുന്നു. കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാൻ പോലീസിന് കഴിയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വേഗം തെളിയിക്കുന്നു. എത്ര ഉന്നതൻ ആയാലും മുഖം നോക്കാതെ പോലീസ് നടപടി എടുക്കുന്നു. ആർക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കാൻ പോലീസിന് ആരെയും ഭയപ്പെടേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും പോലീസിന് വിലങ്ങുതടി ആകുന്നില്ല. ഇത്തരം മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നതെന്നും സോഷ്യല്‍ പോലീസിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആണ് തീരുമാനമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. കേരള പോലീസ് അസോസിയേഷന്‍ 37മത് സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in