Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഹരിയാനയില്‍ പണി തുടങ്ങിയ ബി.ജെ.പി ഓഫീസിന്‍റെ തറക്കല്ല് ഇളക്കി മാറ്റി കർഷകർ

ഹരിയാനയില്‍ പണി തുടങ്ങിയ ബി.ജെ.പി ഓഫീസിന്‍റെ തറക്കല്ല് ഇളക്കി മാറ്റി കർഷകർ
ഹരിയാനയിലെ ജജ്ജാറില്‍ ബി.ജെ.പി ഓഫീസ് നിർമിക്കാനായി സ്ഥാപിച്ചിരുന്ന തറക്കല്ല് ഇളക്കി മാറ്റി കർഷകർ. ഓഫീസിന് തറക്കല്ലിട്ട് മണിക്കൂറുകൾ പിന്നിടവെയാണ് അവ ഇളക്കി മാറ്റിയത്. പുതിയ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷകർ തറക്കല്ല് ഇളക്കി മാറ്റിയത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഒപി ധൻകറാണ് കഴിഞ്ഞ തിങ്കളാഴ്ച പാർട്ടി ഓഫീസിന് തറക്കല്ലിട്ടത്. സ്ത്രീകളടക്കം നിരവധി പേരാണ് കറുത്ത കൊടികളുമേന്തി സംഭവസ്ഥലത്ത് എത്തിയത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിക്കായിരുന്നു ബി.ജെ.പിയുടെ പരിപാടി നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ ഭയന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു. ഞങ്ങളുടെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ അത് നീക്കം ചെയ്തു,' പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. അതേസമയം തറക്കല്ല് പിഴുത് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കി. സംസ്ഥാനത്ത് ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലൊക്കെ നിരവധി കർഷകർ പ്രതിഷേധവുമായി എത്തുന്നുണ്ട്.  

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in