Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

ജപ്തി ഭീഷണി : തൃശൂരിൽ കർഷക ആത്മഹത്യ; മരിച്ചത് മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ്

ജപ്തി ഭീഷണി : തൃശൂരിൽ കർഷക ആത്മഹത്യ; മരിച്ചത് മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ്
ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാൽ സ്വദേശി ഔസേപ്പാണ് മരിച്ചത്. 86 വയസായിരുന്നു. മരോട്ടിച്ചാൽ രാഗം റോഡിൽ തട്ടിൽ പാഴൂങ്കാരൻ വീട്ടിൽ ഔസേപ്പിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ വെള്ളിയാഴ്ചയാണ് തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെ മരിച്ചു. നേന്ത്രവാഴ കൃഷിക്കായി ഒരു വർഷം മുൻപ് മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഔസേപ് 75000 രൂപ വായ്പ എടുത്തിരുന്നു. പ്രളയത്തിൽ കൃഷി നാശം ഉണ്ടായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഈ മാസം മുപ്പതിന് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനാൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കിൽ നിന്ന് അറിയിച്ചിരുന്നു. ഇത് കൂടാതെ തൃശൂർ ഗ്രാമീണ ബാങ്കിൽ നിന്നും എടുത്ത 50,000 രൂപയുടെ വായ്പ കുടിശിക തിരിച്ചടക്കാനും ഔസേപ്പിന് നോട്ടീസ് കിട്ടി. ഇതേ തുടർന്നുള്ള മനോവിഷമത്തിൽ ഒരു ഔസേപ്പ് ജീവനൊടുക്കിയതാണെന്ന് കരുതുന്നു

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in