വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റില്ല; വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻസിൽ ജലീല്‍
Jaihind TV News Report
Jaihind TV Web Desk
January 05, 2024
1 min read
•
Updated: June 04, 2026
കൊച്ചി : കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റില്ലെന്ന് പോലീസ്. പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സംഭവത്തില്‍ പ്രതികരണവുമായി അൻസിൽ ജലീൽ രംഗത്തെത്തി. സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻസിൽ ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെ എസ് യുവും ഡി ജി പിക്ക് പരാതി നൽകും.
തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് അൻസിൽ ജലീലിന് വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റില്ലെന്ന റിപ്പോർട്ട് പോലീസ് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെയുള്ള പോലീസ് അന്വേഷണം. പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്ന് അൻസിൽ ജലീൽ പോലീസിനെ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10