Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

ഫാന്റസിയും കോമഡിയുമായി ഫഹദ് ഫാസിൽ; 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക്

ഫാന്റസിയും കോമഡിയുമായി ഫഹദ് ഫാസിൽ; 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക്
  • ഫാന്റസിയും തമാശയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോർത്തിണക്കി നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം "ഡോണ്ട് ട്രബിൾ ദ് ട്രബിളിന്റെ" ട്രെയ്ലർ പുറത്തുവന്നു. ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

    മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻ്റെ അവതരണത്തോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത് എന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. തൻ്റെ പതിവ് ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ വലിയൊരു പ്ലസ് പോയിന്റാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ഈ ഫാന്റസി ഫാമിലി എന്റർടെയ്‌നർ ഒക്ടോബർ 2-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

    ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും, ഷോയിംഗ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരാണ് നിർമ്മാതാക്കൾ. മലയാളത്തിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഭാവനാ സ്റ്റുഡിയോസിന്റെ 'ഭാവനാ റിലീസ്' ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

    അണിയറപ്രവർത്തകർ:

  • സംവിധാനം: ശശാങ്ക് യെലേട്ടി
  • അവതരണം: എസ്.എസ്. രാജമൗലി (കേരള റിലീസ്: ഭാവനാ റിലീസ്)
  • നിർമ്മാണം: ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ
  • സംഗീതം & പശ്ചാത്തല സംഗീതം: കാലഭൈരവ
  • തിരക്കഥാ വികസനം: എസ്.എസ്. കാഞ്ചി, ഹംസ അലി
  • ഛായാഗ്രഹണം: ബാലാജി സുബ്രഹ്മണ്യം | എഡിറ്റിംഗ്: പ്രവീൺ ആന്റണി
  •  കോസ്റ്റ്യൂം ഡിസൈൻ: രാമ രാജമൗലി | കൊറിയോഗ്രഫി: സുധൻ

Related articles

See all
Popular News

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് തിയേറ്ററുകളിലേക്ക്; ‘ഓം’ റിലീസ് മാറ്റി വെച്ച് ധന...

Popular News

ഭയവും നിഗൂഢതയും നിറച്ച് “അമാനുഷികം”; ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്

Popular News

നിവിൻ പോളിയുടെ ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1 മുതൽ തിയേറ്ററുകളിൽ

Popular News

'അഭിനയിക്കുകയാണെന്ന് തോന്നിച്ചാൽ അഭിനയം പരാജയപ്പെട്ടു'; നിലപാടുകളില്‍ ഉറച്ചുനിന്ന അഭിനയ കല...

Save your stories

Sign in