Logo
Mon, Jul 13, 2026 • 03:15 PM
LIVE TV
Watch

No business videos available

No Middle East videos available

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’; ടീസർ പുറത്ത്, ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 13, 2026
1 min read
SHARE:
SAVE: Login to save

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’; ടീസർ പുറത്ത്, ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോർത്തിണക്കിയിരിക്കുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടൻ ഫഹദ് ഫാസിലും, ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയ 'ആർക്കാ മീഡിയ വർക്ക്സും', പ്രശസ്ത സംവിധായകൻ എസ്. എസ്. രാജമൗലിയുടെ പിന്തുണയോടെയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’.

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. ഷോബിങ്ങ് ബിസിനസ് ബാനറിലും ആർക്കാ മീഡിയ വർക്ക്സിന്റെ സഹകരണത്തോടെയും എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മാജിക്കും തമാശയും നിറഞ്ഞ ടീസർ

ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ഫഹദും ബാലതാരവും തമ്മിലുള്ള രസകരവും സ്നേഹനിർഭരവുമായ രംഗങ്ങൾ ടീസറിന്റെ പ്രധാന ആകർഷണമാണ്.

പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്ന വലിയൊരു മാജിക് കാണിക്കാമെന്ന് ഫഹദ് പറയുന്നതോടെയാണ് കഥയിൽ അപ്രതീക്ഷിത സംഭവങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

വ്യത്യസ്തമായ കഥാപശ്ചാത്തലവും കൗതുകമുണർത്തുന്ന അവതരണവും ടീസറിന് മികച്ച സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. സാധാരണ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തമാശ നിറഞ്ഞ വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്. ബാലതാരത്തിന്റെ പ്രകടനവും ശ്രദ്ധേയമാണ്.

സാങ്കേതിക മികവോടെ ചിത്രം


കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നു. ഫാന്റസിയും വിനോദവും ചേർന്ന ഒരു പുതിയ സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.

പി ആർ ഒ: പ്രതീഷ് ശേഖർ



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10