Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം തെറ്റ്; ആശങ്കപ്പെടേണ്ടതില്ലെന്ന് കളക്ടര്‍

എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം തെറ്റ്; ആശങ്കപ്പെടേണ്ടതില്ലെന്ന് കളക്ടര്‍
എറണാകുളത്ത് നിപ വൈറസ് സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതില്‍നിന്ന് പിന്മാറണമെന്നും ജില്ലാ കളക്ടര്‍ അഭ്യർത്ഥിച്ചു. എറണാകുളത്തെ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ച ഒരു രോഗിയില്‍ നിപ വൈറസ് സ്ഥിരീകരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇത് വ്യാപകമായ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കളക്ടര്‍ രംഗത്തെത്തിയത്. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം ഔദ്യോഗികമായ അറിയിപ്പ് നൽകുകയും മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്ന ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍  ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in