ഇംഗ്ലണ്ട് - ഇന്ത്യ ടി20 മത്സരത്തിൽ തിരിച്ചുവരാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റുകളുടെ തോൽവിയായിരുന്നു ഇന്ത്യ നേരിട്ടത്. നാളെ ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം നടക്കുക. പരമ്പരയിൽ 1 - 0 ന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. മത്സരം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് നാളെത്തെ ജയം അനിവാര്യമാണ്
ഇന്ത്യൻ ടി20 ടീം ശ്രേയസ് അയ്യർ ചുമതല ഏറ്റതിന് ശേഷമുള്ള ഒരു മത്സരം പോലും ടീമിന് ജയിക്കാനായിട്ടില്ല. അയർലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരവും തോറ്റു. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മഴ വില്ലനായതോടെ ഉപേക്ഷിക്കുകയായിരുന്നു.
രണ്ടാം ടി20 യിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കളിക്കളത്തിൽ നിറം മങ്ങിയ സഞ്ജു സാംസണിന് പകരക്കാരനായിട്ടായിരുന്നു വൈഭവ് മൈതാനത്തെത്തിയത്. ആദ്യം മത്സരത്തിൽ പത്ത് പന്തിൽ നിന്ന് പതിനാല് റൺസാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് .