സമരവാർഷികാചരണത്തിന് വേറിട്ട തുടക്കം; സൈക്കിളിലേറി മന്ത്രി, കൈയടിച്ച് അണികളും നാട്ടുകാരും
കൊല്ലം: ഔദ്യോഗിക വാഹനത്തിന്‍റെ ആഡംബരങ്ങളൊന്നുമില്ലാതെ, ജനങ്ങള്‍ക്കിടയിലൂടെ സൈക്കിളില്‍ പെഡലടിച്ച് മുന്നോട്ട് നീങ്ങുന്ന ഒരു മന്ത്രി. വാര്‍ഷികത്തോടനുബന്ധിച്ച് കോവില്‍ത്തോട്ടത്തില്‍ നിന്നും പുത്തന്‍തുറയിലേക്ക് സംഘടിപ്പിച്ച ഇരുചക്രവാഹന റാലിയെ നയിക്കാന്‍ മന്ത്രി ഷിബു ബേബി ജോണ്‍ തന്നെ മുന്നില്‍ നിന്നപ്പോള്‍ പ്രവര്‍ത്തകരും ആവേശത്തിലായി. മന്ത്രിക്കൊപ്പം സൈക്കിളില്‍ കട്ടയ്ക്ക് കൂട്ടുനില്‍ക്കാന്‍ ഇരവിപുരം എംഎല്‍എ വിഷ്ണു മോഹനും കൂടിയെത്തിയതോടെ ആവേശം വാനോളമുയര്‍ന്നു.
ചവറക്കാര്‍ക്ക് ഇതൊരു കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലും തൊഴിലാളി മുന്നേറ്റത്തിലും നിര്‍ണായകമായ ഇടവം 12 സമരത്തിന്‍റെ 77-ാം വാര്‍ഷികാചരണമാണ് കോവില്‍ത്തോട്ടം മുതല്‍ പുത്തന്‍തുറ വരെയുള്ള മന്ത്രിയുടെ ഇരുചക്രവാഹന റാലി. പ്രിയ നേതാക്കള്‍ മുന്നില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയപ്പോള്‍ പ്രവര്‍ത്തകര്‍ സൈക്കിളുകളിലും ബൈക്കുകളിലുമായി വലിയൊരു റാലിയായി അവരെ അനുഗമിച്ചു. വഴിനീളെ ഇരുവശങ്ങളിലും ഒത്തുകൂടിയ ജനങ്ങള്‍ക്ക് ഇതൊരു വേറിട്ട കാഴ്ചയായി മാറി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.