Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദം; മലപ്പുറത്തും പ്രകമ്പനം, ഭീതിയില്‍ നാട്ടുകാർ

വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദം; മലപ്പുറത്തും പ്രകമ്പനം, ഭീതിയില്‍ നാട്ടുകാർ
  മലപ്പുറം: മലപ്പുറത്തും വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. എടപ്പാളിലും പരിസരങ്ങളിലും കരുവാരകുണ്ട് വി കെ പടി, കരിപ്പൂരിലും മുഴക്കം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ശബ്ദവും ഭൂമിക്ക് വിറയലും അനുഭവപ്പെട്ടതായാണ് വിവരം. രാവിലെ 10.15 ഓടെയായിരുന്നു സംഭവമുണ്ടായത്. അതേസമയം വയനാടില്‍  ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.  ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് ഈ പ്രദേശങ്ങളിലും പ്രകമ്പനവും മുഴക്കവും കേട്ടതായി നാട്ടുകാർ പറഞ്ഞത്. വീടിനുള്‍പ്പെടെ ചെറിയ കുലുക്കം  ഉണ്ടായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശബ്ദം കേട്ടയുടനെ ആളുകള്‍ പുറത്തേക്ക് ഓടുകയായിരുന്നു.  വൈത്തിരി, ബെത്തേരി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലും മുഴക്കം അനുഭവപ്പെട്ടു. പാലക്കാടും പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടും ഒറ്റപ്പാലത്തുമാണ് പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. രാവിലെ പത്തുമണിയോടെ ശബ്ദവും ഭൂമിക്ക് വിറയലും ഉണ്ടാവുകയായിരുന്നു. മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്ത് അകലൂർ, ചളവറ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു എന്ന് നാട്ടുകാർ പറയുന്നു. കോഴിക്കോട് കൂടരഞ്ഞിയിലും മുക്കത്തും ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in