Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃശൂരിലും പാലക്കാടും ഇന്ന് വീണ്ടും ഭൂചലനം

തൃശൂരിലും പാലക്കാടും ഇന്ന് വീണ്ടും ഭൂചലനം
  തൃശൂര്‍:  പാലക്കാടും തൃശൂരിലും ഇന്ന് വീണ്ടും നേരിയ ഭൂചലനം . ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഭൂചലനം ഏതാനും സെക്കന്‍റുകളോളം നീണ്ടു നിന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്.
ഇന്നലെ രാവിലെ 8.15 ഓടെ ഇവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ തൃശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ഇന്നലെ പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് രാവിലെ 8.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Related articles

See all
Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Save your stories

Sign in