Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും സമൂഹ്യ മാധ്യങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കണ്ണൂര്‍ ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ നേതാവ് ആലോളതില്‍ ജിഷ്ണു, തൈപറമ്പില്‍ ലിജിന്‍, കുണ്ടന്‍ചാലില്‍ രമിത്ത് എന്നിവരെ ചൊക്ലി പോലീസ് പിടികൂടുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നേതാവിനെയും സംഘത്തെയും പൊലീസ് പിടികൂടിയത്. ഇവരുടെ വീടുകളില്‍ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്‌നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.ഇതിന്റെ പിന്നാലെയാണ് അറസ്റ്റ്. വീഡിയോ സൂക്ഷിക്കുന്നതിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ വീടുകളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റിലെ അശ്ലീല വെബ്സൈറ്റുകളില്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് ഇവര്‍ കണ്ടിരുന്നതെന്നും അവ ഫോണില്‍ സൂക്ഷിച്ച് വാട്ട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവര്‍ പൊലീസിന്റെ കര്‍ശനനിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ പറഞ്ഞു.

Related articles

See all
Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം ; ആന്റോ അഗസ്റ്റിൻ പൊലീസിന് മുന്നിൽ ഹാജരായി

Save your stories

Sign in