Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മന്ത്രിയുടെ വാക്ക് പാഴ് വാക്ക്; കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് നാലു ദിവസം, ജനജീവിതം കടുത്ത പ്രതിസന്ധിയില്‍

മന്ത്രിയുടെ വാക്ക് പാഴ് വാക്ക്; കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് നാലു ദിവസം, ജനജീവിതം കടുത്ത പ്രതിസന്ധിയില്‍
  തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് നാലു ദിവസം. തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. ഉച്ചയ്ക്ക് മുമ്പായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. എന്നാല്‍ ആ ഉറപ്പ് പാഴ് വാക്കാവുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്.  ഇതുമൂലം ദിവസങ്ങളോളം കുടിവെള്ളം ഇല്ലാതെ പ്രതിസന്ധിയില്‍ വലയുകയാണ് ജനം. തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പൂർണമായും പമ്പിംഗ് തുടങ്ങുന്നത് വരെ ഈ പ്രദേശങ്ങളിൽ ടാങ്കറുകളിലായിരിക്കും ജലവിതരണം തുടരുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in