ഡോ.വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ വിധി ഇന്ന്; പ്രതിയുടെ ജാമ്യഹർജിയിലും ഇന്ന് തീരുമാനം
Jaihind TV News Report
Jaihind TV Web Desk
February 06, 2024
1 min read
•
Updated: June 04, 2026
കൊച്ചി: ഡോ.വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള പിതാവിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിബിഐ അന്വേഷണം അവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്‍റെ അച്ഛൻ മോഹൻദാസാണ് ഹർജി നല്‍കിയത്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറയുക.
നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. വന്ദനയുടെ കുടുംബം ഹർജി നല്‍കിയിരിക്കുന്നത്. അതേസമയം സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10