Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡോ. ശശി തരൂരിനും വി. മധൂസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ഡോ. ശശി തരൂരിനും  വി. മധൂസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ഡോ. ശശി തരൂരിനും വി. മധൂസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകമാണ് തരൂരിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ കടുത്ത നിലപാടുകളാണ് അദ്ദേഹം പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്‌ച ഇന്ത്യയ്ക്കു ഗുണം ചെയ്തെന്ന വാദങ്ങളെ തള്ളുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നിലപാടുകള്‍ അദ്ദേഹം തന്‍റെ പുസ്തകത്തിലൂടെ തുറന്നുകാട്ടുന്നു. രാഷ്ട്രീയം നോക്കാതെയുള്ള ക്രിയാത്മകയുടെ അവാർഡ് സ്വീകരിക്കുന്നതായി ശശിതരൂർ എംപി പറഞ്ഞു. 200 വർഷത്തെ രാജ്യത്തിന്‍റെ കഷ്ടതയാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെന്നും, അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. https://youtu.be/tOYP_7ZtH10 മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്കാരത്തിന് അർഹമായത്. മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തിൽ അച്ഛൻ മക്കളെയും കൊണ്ടു നടത്തുന്ന ഒരു മാനസസഞ്ചാരമാണ് പ്രമേയം.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in