VD SATHEESAN| 'നിലമ്പൂരിലേത് വര്‍ഗീയ വോട്ടെന്ന് പറഞ്ഞ് ജനങ്ങളെ അപമാനിക്കരുത്'- വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read
•
Updated: May 13, 2026
നിലമ്പൂരിലേത് വര്‍ഗീയ വോട്ടെന്ന് പറഞ്ഞ് നിലമ്പൂരുകാരെ അപമാനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിനെതിരെ അതിശക്തമായ വെറുപ്പ് ജനങ്ങളിലുണ്ട്. കേരളം ഭരിക്കുന്നത് ബിജെപിയുമായി ബാന്ധവമുള്ള പാര്‍ട്ടിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് നിലമ്പൂരിലെ വിജയമെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാരെ പേടിച്ചു ഭരിക്കുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ മറന്നവരാണ്, മുതലാളിത്ത മനോഭാവമുള്ളവരാണ്. അതിനൊക്കെയുള്ള പ്രതിഫലമാണ് ജനം നല്‍കിയത്. അത് തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂരിലെ കനത്ത തോല്‍വിയുടെ ഞെട്ടലിലാണ് സിപിഎം ഉള്ളത്. ഒരു ഭരണമാറ്റത്തിന്റെ തുടക്കമെന്ന നിലയിലാണ് നിലമ്പൂരില്‍ ഇന്നലെ യുഡിഎഫ് വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10