Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'എന്റെ മുന്നില്‍ വരാന്‍ നിനക്ക് ധൈര്യമുണ്ടോടാ... എല്ലാ ദിവസവും നീ എന്നെ ഓര്‍ത്തിരുന്നാല്‍ മതി'; 'പണിയെ' വിമര്‍ശിച്ച നിരൂപകനെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്

'എന്റെ മുന്നില്‍ വരാന്‍ നിനക്ക് ധൈര്യമുണ്ടോടാ... എല്ലാ ദിവസവും നീ എന്നെ ഓര്‍ത്തിരുന്നാല്‍ മതി'; 'പണിയെ' വിമര്‍ശിച്ച നിരൂപകനെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്
കൊച്ചി: ജോജു ജോര്‍ജ് താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് . ഇതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ആദര്‍ശ് തന്നെയാണ് . ജോജു ഫോണില്‍ ആദര്‍ശിനോട് മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ പറയുന്നുണ്ട്.ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ആദര്‍ശും വ്യക്തമാക്കുന്നു. ഓഡിയോ വൈറല്‍ ആയതിന് പിന്നാലെ വിശദീകരണവുമായി ജോജുവും രംഗത്തെത്തി. ഞാന്‍ തന്നെയാണ് ആ ഫോണ്‍ കോള്‍ വിളിച്ചത്.ഇപ്പോള്‍ കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയതുകൊണ്ടാണ് വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്.പൈസ ഒരുപാട് ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീഗ്രേഡിംഗ് നമ്മളെ വളരെ തളര്‍ത്തി.പക്ഷേ ആ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. പല സൈറ്റുകളിലും സിനിമയുടെ പ്രിന്റുകള്‍ വന്നു.നെഗറ്റീവ് ആയിട്ട് ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് .ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. പക്ഷേ ഈ കക്ഷി കമന്റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല. അദ്ദേഹത്തെ വിളിച്ചത് റിവ്യൂവിന്റെ പേരിലല്ല. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു.ഒരാള്‍ ബോധപൂര്‍വ്വമാണ് അത് ചെയ്യുന്നത്. എനിക്ക് അയാളോട് അപ്പോള്‍ സംസാരിക്കണമെന്ന് തോന്നി.കാരണം ഈ സിനിമ എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ്.എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും.റിവ്യൂ ചെയ്യുന്ന ഒരാളും ഒരു കഥയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കാറില്ല.അയാള്‍ എഴുതിയിട്ടുള്ളത് ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് എന്നും ജോജു ജോര്‍ജ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in