Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ; എം.കെ. സ്റ്റാലിനെ 'രണ്ടാം സവർക്കർ' എന്ന് വിശേഷിപ്പിച്ച് ടി.വി.കെ, എഐ ചിത്രവും പങ്കുവെച്ചു

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ; എം.കെ. സ്റ്റാലിനെ 'രണ്ടാം സവർക്കർ' എന്ന് വിശേഷിപ്പിച്ച് ടി.വി.കെ, എഐ ചിത്രവും പങ്കുവെച്ചു

ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിനെ 'രണ്ടാം സവർക്കർ' എന്ന് വിശേഷിപ്പിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ). ആർ.എസ്.എസ് യൂണിഫോം ധരിച്ച സ്റ്റാലിന്റെ എഐ ചിത്രം എക്സിൽ പങ്കുവെച്ചായിരുന്നു ടി.വി.കെയുടെ വിമർശനം.

ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡി.എം.കെ അറിയിച്ചു. എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡി.എം.കെ എം.പി ഡി. രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാടിന് 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിർത്തണമെന്നായിരുന്നു ആവശ്യമെങ്കിലും, 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഷയം ചർച്ച ചെയ്യാൻ വിളിച്ച ഇന്ത്യ സഖ്യ യോഗത്തിൽ നിന്ന് എൻ.സി.പി (എസ്.പി) വിട്ടുനിന്നു. സമാജ്‌വാദി പാർട്ടി, സി.പി.എം, ആർ.എൽ.ഡി, സി.പി.ഐ, ആർ.എസ്.പി, ആർ.ജെ.ഡി, തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തപ്പോൾ ജെ.എം.എം ഓൺലൈനിലാണ് ചേർന്നത്. ഇന്ത്യാ സഖ്യത്തിന് പുറത്തുള്ള പ്രതിപക്ഷ കക്ഷികളെക്കൂടി ഉൾപ്പെടുത്തി മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വിളിച്ച വിശാല യോഗത്തിലേക്ക് ഡി.എം.കെ, ആം ആദ്മി പാർട്ടി, ബി.ജെ.ഡി തുടങ്ങിയ പാർട്ടികളെയും ക്ഷണിച്ചിരുന്നു.

Related articles

See all
Popular News

നീറ്റ് വിദ്യാർഥി ആത്മഹത്യ: നഷ്ടപരിഹാര ഉത്തരവ് നവംബർ 30-നകം നടപ്പാക്കണം; കേന്ദ്രത്തിനെതിരെ...

Popular News

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി; കാർത്തിക കഴിഞ്ഞ് നാലാം നാൾ മധുര തിരുപ്പരൻകുൺട്രത്തെ ദീപത...

Popular News

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് മടങ്ങാൻ ആദ്യം മടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് രോഹിത...

Popular News

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല; സുവർണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്...

Save your stories

Sign in