Trending
Browse

All sections

Watch

No business videos available

No Middle East videos available

India

തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി രാഹുൽ ഗാന്ധി; കോൺഗ്രസിനോട് വിവേചനം കാണിക്കരുതെന്നും ഏകപക്ഷീയ സമീപനം കൈകൊള്ളരുതെന്നും ആവശ്യം

തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി രാഹുൽ ഗാന്ധി; കോൺഗ്രസിനോട് വിവേചനം കാണിക്കരുതെന്നും ഏകപക്ഷീയ സമീപനം കൈകൊള്ളരുതെന്നും ആവശ്യം
തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിനോട് വിവേചനം കാണിക്കരുതെന്നും ഏകപക്ഷീയമായ സമീപനം കമ്മീഷൻ കൈകൊള്ളരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ചട്ടലംഘന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മറുപടിയിലാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി മോദിയും അമിത് ഷായും വിവാദ പ്രസ്താവനകൾ നടത്തിയിട്ടും കമ്മീഷൻ നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ല. ആദിവാസികളെ വെടിവെച്ചുകൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നെന്ന പ്രസ്താവനയിലൂടെ താന്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ 11 പേജുള്ള മറുപടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.  തെറ്റിദ്ധരിപ്പിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശമായിരുന്നില്ല നടത്തിയതെന്നും ചൂണ്ടിക്കാട്ടിയ രാഹുല്‍ തന്‍റെ വിമര്‍ശനം മോദി സര്‍ക്കാറിന്‍റെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കുമെതിരായിരുന്നെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന്‍റെ പേരില്‍ സ്വതന്ത്ര രാഷ്ട്രീയ അഭിപ്രായ പ്രകടനം വിലക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം തനിക്കെതിരെ ഇത്തരം പരാതികള്‍ നല്‍കിയിരിക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നും ശ്രദ്ധതിരിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രസ്താവനകളില്‍ നടപടിയെടുക്കാത്ത കമ്മീഷന്‍റെ നടപടിയേയും രാഹുല്‍ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ആദിവാസികളെ വെടിവെച്ചുകൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നെന്ന പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിയോട് രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുല്‍ തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് നല്‍കിയത്. പൊലീസിന് ആദിവാസികളെ വെടിവെയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിന് മോദി രൂപം കൊടുത്തിട്ടുണ്ട്. ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തില്‍ പറയുന്നെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 23ന് ഷാഡോളിലെ റാലിയിലായിരുന്നു സംഭവത്തിനാസ്പദമായ പ്രസംഗം.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in