Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ധനുഷ്-മമ്മൂട്ടി ചിത്രം 'ഓമി'ന്റെ പേരിൽ മാറ്റം; 'ഉധിരം' മാറി ഇനി 'ഓപ്പറേഷൻ മോൾ'

ധനുഷ്-മമ്മൂട്ടി ചിത്രം 'ഓമി'ന്റെ പേരിൽ മാറ്റം; 'ഉധിരം' മാറി ഇനി 'ഓപ്പറേഷൻ മോൾ'



ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'ഓമി'ന്റെ (OM) ടൈറ്റിലിൽ മാറ്റം വരുത്തി. നേരത്തെ 'ഒഎം- ചാപ്റ്റർ വൺ: ഉധിരം- ദ ബ്ലഡ് വുഡ്' എന്ന പേരിലായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ട്രെയ്‌ലർ പുറത്തുവരുന്നതിന് മുമ്പുള്ള എല്ലാ പ്രചാരണ സാമഗ്രികളിലും ഈ പേരായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, ട്രെയ്‌ലർ റിലീസിന് ശേഷം 'ഒ.എം- ഓപ്പറേഷൻ മോൾ' എന്ന പുതിയ പേരിലാണ് ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം പുറത്തിറങ്ങുന്നത്.

പ്രഖ്യാപിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ട്രെയ്‌ലർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും രാത്രി 11 മണിയോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമായത്. ട്രെയ്‌ലർ റിലീസിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പുറത്തിറങ്ങിയ പോസ്റ്ററുകൾ മുതലാണ് പേരിലെ മാറ്റം പ്രകടമായത്. എന്നാൽ, ഈ മാറ്റത്തിന് പിന്നിലെ കാരണം അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ട്രെയ്‌ലർ റിലീസിന് പിന്നാലെ ചിത്രത്തിന്റെ പേരുമാറ്റം സിനിമാപ്രേമികൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. സെൻസർ ബോർഡിന്റെ നിർദേശപ്രകാരമാണ് ടൈറ്റിൽ മാറ്റിയതെന്നാണ് പ്രധാനമായും ഉയരുന്ന അഭ്യൂഹം. ഇക്കാര്യത്തിൽ നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ഈ വാദത്തെ സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളിലടക്കം വന്നിട്ടുണ്ട്.

സെൻസർ ബോർഡ് യു/എ (U/A) സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമിയാണ് 'ഒ.എം- ഓപ്പറേഷൻ മോൾ' സംവിധാനം ചെയ്യുന്നത്. നവംബർ 20-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ധനുഷിനും മമ്മൂട്ടിക്കും പുറമെ സായ് പല്ലവിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ്, ശ്രീലീല, രേണു ദേശായി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Related articles

See all
Popular News

ടോം ഹോളണ്ട് ചിത്രം ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ വീണ്ടും തിയറ്ററുകളിലേക്ക്; പത്ത് മിനിറ്റ്...

Popular News

മമ്മൂട്ടിയുടെ 'കാതോട് കാതോരം' പദ്ധതിക്ക് പിന്തുണയേറുന്നു; കുട്ടികൾക്ക് ബിരിയാണി മുതൽ ആജീവന...

Popular News

'ഇതെന്റെ മെറ്റേണിറ്റി ഷൂട്ട്'; ലളിതമായ ചിത്രവുമായി ആരാധകരുടെ പ്രിയതാരം സാമന്ത

Popular News

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പനിൽ’ നായികയായി അഭിനയ; ജന്മദിനത്തിൽ പുതിയ കഥാപാത്രത്തിന്റെ പോസ്...

Save your stories

Sign in