Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ
Binoy-Kodiyeri ലൈംഗിക പീഡനാരോപണക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. എന്നാല്‍ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. 27ന് കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരിയുടെ ഇടപെടൽ ഹർജി അനുവദിച്ച ദിന്‍ഡോഷി സെഷന്‍സ് കോടതി, വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുന്‍കൂർ ജാമ്യം നിഷേധിച്ചാല്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് മുംബൈ പോലീസ് നിലപാട്. യുവതിയുടെ പരാതിക്ക് പിന്നാലെ ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോർട്ടിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. കോടതി നിർദേശിച്ച പ്രകാരം യുവതിയുടെ അഭിഭാഷകൻ എഴുതി തയാറാക്കിയ വാദം ഇന്നു സമർപ്പിച്ചു. ഇതിനൊപ്പം കൂടുതൽ തെളിവുകളും ഉണ്ടാകുമെന്നാണ് സൂചന. ഇവയെല്ലാം പരിശോധിച്ച ശേഷമാകും വിധി. യുവതിക്കും കുട്ടിക്കും 2015ൽ ദുബായിലേക്ക് ബിനോയ് സന്ദർശക വിസ എടുത്തുനൽകിയതുള്‍പ്പെടെ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം യുവതി കോടതിക്ക് കൈമാറിയിരുന്നു. ബിനോയിക്കെതിരെ എമിഗ്രേഷൻ വിഭാഗം തെരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇന്നുവരെ ബിനോയിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. നേരത്തെ കേരളത്തിലെത്തിയ മുംബൈ ഓഷിവാരാ പോലീസ് കണ്ണൂരും തിരുവനന്തപുരത്തും തെരച്ചിൽ നടത്തിയെങ്കിലും ബിനോയിയെ കണ്ടെത്താനായിരുന്നില്ല.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in