Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം : പ്രതിദിന കേസുകള്‍ ഒന്നര ലക്ഷം കവിഞ്ഞു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം : പ്രതിദിന കേസുകള്‍ ഒന്നര ലക്ഷം കവിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,59,377 പേർക്കാണ് വൈറസ്  സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനത്തിന്‍റെ  വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നത്. വെറും രണ്ട് ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലെത്തിയത്. ഇന്നലെ നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 41,434 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. തത്ക്കാലം വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നില്ലെന്ന് മുംബയ് മേയർ പറഞ്ഞു. ഡൽഹിയിൽ ഇന്നലെ 20,181 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 750 പേർ ഡോക്ടർമാരാണ്. ഡൽഹിയിലെ ആറ് പ്രധാന ആശുപത്രികളിലെ ഡോക്ടർമാർക്കാണ് രോഗം ബാധിച്ചത്. നൂറിലധികം നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.  

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in