Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രണ്ടു വയസ്സുകാരിയോട് കാട്ടിയ ക്രൂരത; ജോല്‍സ്യന്‍ അറസ്റ്റില്‍

രണ്ടു വയസ്സുകാരിയോട് കാട്ടിയ ക്രൂരത; ജോല്‍സ്യന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ബാലരാമപുരത്ത്   രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ ജോത്സ്യൻ എന്നയാളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനാണ് അറസ്റ്റിലായത്. ഈ ജോത്സ്യൻ കുടുംബത്തിന് പലവിധ ഉപദേശങ്ങൾ നൽകിയിരുന്നെന്നും, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ആള്‍മാറാട്ട വീരന്‍ കൂടിയാണ് ദേവീദാസന്‍. ഇതേവരെ അദ്ധ്യാപകനായും കാഥികനായും വേഷം കെട്ടിയാണ് ഇയാള്‍ സമൂഹത്തില്‍ ജീവിച്ചത്. ഇപ്പോള്‍ കുറച്ചു കാലമായി ജോത്സ്യനായിട്ടാണ് അയാള്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ ശ്രീതു ഇയാളെ സഹായിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മാവൻ ആണ് കൊലപാതകം നടത്തിയത്, എന്നാൽ ഈ കൊലപാതകത്തിന് പിന്നിൽ അന്ധവിശ്വാസത്തിന്‍റെ സ്വാധീനമുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണത്തിൽ പരിശോധിക്കുകയാണ്. പൊലീസിന് ലഭിച്ച വിവരം അനുസരിച്ച്, കുട്ടിയുടെ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നു. നിരവധി ആളുകളിൽ നിന്ന് ഈ കുടുംബം വലിയ തുക കടം വാങ്ങിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ അമ്മാവനായ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ 5 ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്‍റെ കൊലപാതകത്തെ സംബന്ധിച്ചും ചില കാര്യങ്ങൾ ഇനിയും സ്ഥിരീകരിക്കാനുണ്ട്. അമ്മ ശ്രീതുവിന്  കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീതുവും ഹരികുമാറും നിഗൂഢ മനസ്സുള്ളവരാണെന്നും സഹോദര ബന്ധമല്ല അവർക്കിടയില്ലെന്നും അവരുടെ മൊഴികള്‍  വിശ്വസിക്കാൻ പ്രയാസമാണ് എന്നും പോലീസ് വ്യക്തമാക്കുന്നു.  ശ്രീതുവിനെ ഇപ്പോൾ  പൂജപ്പുര വനിതാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.  കൂട്ടിക്കൊണ്ടുപോകാൻ ആരും എത്തിയിരുന്നില്ലെന്ന കാരണം കാണിച്ചാണ് അങ്ങോട്ട്  കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയാണ് ദേവേന്ദുവിനെ കാണാതായതായി  പരാതി ലഭിക്കുന്നത്. പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം കോട്ടുകാൽ സ്വദേശി ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവേന്ദു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in