Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

HARIS CHIRAKKAL| തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതിസന്ധി: പരാതിയില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; മൊഴി രേഖപ്പെടുത്തി

HARIS CHIRAKKAL|  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതിസന്ധി: പരാതിയില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള പരാതിയില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. പരാതിയില്‍ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴി നല്‍കി. എന്നാല്‍ ഹാരിസിനെ പിന്തുണയ്ക്കാതെയുള്ള നിലപാടാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി മേധാവികള്‍ സ്വീകരിച്ചത്. സമിതിയുടെ അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്നായിരുന്നു യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്സ്ബുക് വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് വന്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഡോക്ടറുടേത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും പ്രാഥമികമായി പ്രതികരിച്ചെങ്കിലും ആരോഗ്യവകുപ്പ് മന്ത്രി തന്നെ വിശദീകരണവുമായി എത്തി. പ്രശ്നങ്ങള്‍ പരിശോധിക്കാമെന്നാണ് വീണാ ജോര്‍ജ്ജ് പറയുന്നത്. വിഷയം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നുമാണ് മന്ത്രി മാധ്യമപ്രവര്‍ത്തരോട് വിശദീകരിച്ചത്. ആരോഗ്യ വകുപ്പിന്‍മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്നത് ഇതാദ്യമല്ല. ജീവന്‍രക്ഷാ മരുന്നുകള്‍ ഇല്ല, ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങള്‍ ഇല്ല തുടങ്ങിയ ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. അത്തരം ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഡോ.ഹാരിസ് ചിറക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സാധാരണയില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജ് പോലുള്ള ആരോഗ്യ സ്ഥാപനത്തിലാണ് ഇത്തരം ഒരു ക്രമക്കേട് നടന്നിരിക്കുന്നത്.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in