Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വെള്ളൂർ സഹകരണ ബാങ്കിലും സിപിഎം തട്ടിപ്പ്; നിക്ഷേപകരുടെ 44 കോടി ഭരണസമിതി തട്ടി; പാതിയില്‍ നിലച്ച് അന്വേഷണം

വെള്ളൂർ സഹകരണ ബാങ്കിലും സിപിഎം തട്ടിപ്പ്; നിക്ഷേപകരുടെ 44 കോടി ഭരണസമിതി തട്ടി; പാതിയില്‍ നിലച്ച് അന്വേഷണം
കോട്ടയം : സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി വെള്ളൂര്‍ സഹകരണ ബാങ്കില്‍ നിന്ന് തട്ടിയത് നിക്ഷേപകരുടെ 44 കോടി രൂപ. ഭരണ സമിതിക്കെതിരെ നടപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തരവിട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വിജിലന്‍സ് അന്വേഷണവും പാതി വഴിയില്‍ മുടങ്ങി. 30 വര്‍ഷമായി സിപിഎം നിയന്ത്രിത ഭരണ സമിതിയാണ് ബാങ്കിന്‍റെ ഭരണം. വ്യാപക വായ്പാ തട്ടിപ്പാണ് വെള്ളൂർ സഹകരണ ബാങ്കില്‍ അരങ്ങേറിയത്. 102 കോടി നിക്ഷേപ മൂലധനമുണ്ടായിരുന്നു വെള്ളൂര്‍ സഹകരണ ബാങ്കിന്. ഒരേ വസ്തുവിന്‍റെ ഈടില്‍ ഇഷ്ടക്കാര്‍ക്ക് വായ്പ നല്‍കി. ഈടില്ലാതെ വായ്പകള്‍ നല്‍കി. ജീവനക്കാരുടെ ബന്ധുക്കളും പണം യഥേഷ്ടം കൈക്കലാക്കി. ഇതോടെ വെള്ളൂര്‍ ബാങ്കിലെ നിക്ഷേപകരും തട്ടിപ്പിന് ഇരയായവും ദുരിതത്തിലായി. സഹകരണ വകുപ്പ് 65, 68 വകുപ്പ് പ്രകാരം അന്വേഷണം നടന്നു. 1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. എന്നാല്‍ വിജിലന്‍സ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൊവിഡിന്‍റെ പേരില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടിലാണ്.

Related articles

See all
Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Popular News

'വാർത്തകൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്': കെ. മുരളീധരൻ

Popular News

SFI വാദം തള്ളി പ്രവര്‍ത്തകന്‍: 'ഞാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; ബന്ധം തള്ളിപ്പറഞ്...

Save your stories

Sign in