Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സി.പി.എം വർഗ്ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു : ജി. ദേവരാജൻ

സി.പി.എം വർഗ്ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു :  ജി. ദേവരാജൻ
താല്ക്കാലിക പാർലമെൻ്ററി ലാഭത്തിനു വേണ്ടി കേരളാ സി പി എം അത്യന്തം അപകടകരമായ വർഗ്ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.  പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ജില്ലയുടെ കിഴക്കൻ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുരടിപ്പിൻ്റേയും അഴിമതിയുടേയും അനധികൃത നിയമനങ്ങളുടേയും അഞ്ചു വർഷമാണ് കടന്നു പോയത്. ഫ്ലാഗ്ഷിപ് പദ്ധതിയെന്ന നിലയിൽ ഒരു സംരംഭം പോലും തുടങ്ങാൻ കഴിയാത്ത സർക്കാരിനു നേതൃത്വം നൽകുന്ന പാർട്ടി, പരാജിതരായ ഭരണാധികാരികളുടെ അവസാനത്തെ ആയുധമായ വർഗ്ഗീയതയിൽ അഭയം തേടുകയാണ്. കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഈ വർഗ്ഗീയ രാഷ്ട്രീയം വഴിവെക്കും. ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയിൽ വിറളി പിടിച്ചാണ് കേരളാ സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ ഓരോ ദിവസവും വർഗ്ഗീയ വിഷപ്രചാരണം നടത്തുന്നതെന്നും ദേവരാജൻ അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in