Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സിപിഎമ്മിന്‍റെ ക്ഷണം നിരസിച്ചു; ആര്‍എസ്എസിന്‍റെ ചടങ്ങില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ ഐഷാ പോറ്റി

സിപിഎമ്മിന്‍റെ ക്ഷണം നിരസിച്ചു; ആര്‍എസ്എസിന്‍റെ  ചടങ്ങില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ  ഐഷാ പോറ്റി
  ആര്‍എസ്എസിന്‍റെ സേവന വിഭാഗമായ സേവാഭാരതിയുടെ  ചടങ്ങില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ ഐഷാ പോറ്റി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സേവാഭാരതി നടത്തിയ മരം നടീല്‍ ചടങ്ങിലാണ് ഐഷാ പോറ്റി പങ്കെടുത്തത്. സിപിഎം പ്രവര്‍ത്തകരുടെ ക്ഷണം നിരസിച്ചാണ് സേവാഭാരതിയുടെ ചടങ്ങില്‍ എംഎല്‍എ പങ്കെടുത്തതെന്നും ആരോപണമുണ്ട്. സംഭവത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനമുയര്‍ന്നതോടെ പ്രവര്‍ത്തകര്‍ തന്‍റെ വീട്ടില്‍ എത്തി മരം നടുകയായിരുന്നുവെന്നാണ് എംഎല്‍എയുടെ വാദം. ആര്‍എസ്എസ് ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും  ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിപിഎമ്മും ബിജെപിയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ എംഎല്‍എയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ക്ഷീണം ഉണ്ടാക്കിയെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.    

Related articles

See all
Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Save your stories

Sign in