Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഎം കള്ളക്കളി പുറത്തായതോടെ മാഹിയിലെ ബോംബേറ് കേസിൽ വാദി പ്രതിയായി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റില്‍

സിപിഎം കള്ളക്കളി പുറത്തായതോടെ മാഹിയിലെ  ബോംബേറ് കേസിൽ വാദി പ്രതിയായി;  സിപിഎം  ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റില്‍
മാഹിയിലെ  ബോംബേറ് കേസിൽ വാദിയായ സി പി എം പ്രാദേശിക നേതാവ് പ്രതിയായി. പന്തക്കല്ലിലെ  സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറ് നടന്ന സംഭവത്തിൽ ബോംബേറിൽ പരിക്ക് പറ്റിയ  ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയും സുഹൃത്ത് റിനോജിനെയും  പോലീസ് അറസ്റ്റ് ചെയ്തു.  മാഹി പോലീസ് സൂപ്രണ്ട് വംശീദര റെഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു പരാതി. ഇതെ തുടർന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.ഇതിനിടയിൽ പോലീസ് തന്ത്രപരമായി നടത്തിയ അന്വേഷണമാണ് വാദി പ്രതിയായി മാറിയത്. സി പി എം പന്തക്കൽ  ബ്രാഞ്ച് സെക്രട്ടറിയായ ബിജു  സുഹൃത്തായ റിനോജിനെ കൊണ്ട് തനിക്ക് നേരെ ബോംബ് എറിയിക്കുക യായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.. ബിജുവിന്റെ  മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ റിനോജിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്‌. തുടർന്ന് ബിജുവിനെയും വിശദമായി ചോദ്യം ചെയ്തതോടെ തിരക്കഥ പുറത്തുവന്നു. ബിജുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബോംബെറിഞ്ഞതെന്ന് റിനോജ് മൊഴി നൽകുകയായിരുന്നു. മാഹി മേഖലയിൽ രാഷ്ട്രിയ സംഘർഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ബോംബ് എറിയൽ നാടകം ബിജു നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.  

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in