Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ല; അന്തസുള്ള രാഷ്ട്രീയക്കാരന്‍റെ മാന്യത കാണിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് കെ. സുധാകരൻ

കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ല; അന്തസുള്ള രാഷ്ട്രീയക്കാരന്‍റെ മാന്യത കാണിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് കെ. സുധാകരൻ
  കണ്ണൂര്‍: കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന്  കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. അന്തസുള്ള രാഷ്ട്രീയക്കാരന്‍റെ മാന്യത കാണിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ പിണറായി വെണ്ടുട്ടായിയിലെ പ്രിയദർശിനി മന്ദിരം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ദിവസമായ ഇന്ന് പുലർച്ചെയാണ് പ്രിയദർശിനി മന്ദിരം സിപിഎം പ്രവര്‍ത്തകര്‍ തകർത്തത്. അന്തസ്സില്ലാത്ത പരിപാടി കാണിച്ച സിപിഎമ്മിന് തിരിച്ചടിച്ചുകൊണ്ട് അതേ മന്ദിരത്ത് വെച്ച് തന്നെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍റെ നാട്ടിൽ സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയുന്നില്ല. അന്തസ്സ് ഉള്ള രാഷ്ട്രീയക്കാരന്‍റെ  മാന്യത കാണിക്കാൻ പിണറായി വിജയൻ തയ്യാറാവണം. സിപിഎമ്മിന്‍റെ ഓഫിസ് തകർക്കാൻ നമ്മുടെ പത്ത് കുട്ടികൾ വിചാരിച്ചാൽ മതി. അക്രമത്തിന് അക്രമം പരിഹാരമല്ല എന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഇവിടത്തെ സിപിഎം തയ്യാറാവണമെന്നും  സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനമാണ് ഞങ്ങളുടെ വഴി അത് വേണ്ടെന്ന് നിങ്ങൾ വാശി പിടിച്ചാൽ ആ വഴി പോകാൻ ഞങ്ങൾ മടിക്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

Related articles

See all
Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Latest News

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

Latest News

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് 'ജയ് ഭീം' അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍...

Latest News

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.

Save your stories

Sign in