Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ലീഗ് മതസൗഹാർദത്തിന്‍റെ പ്രതീകം, വർഗീയ പാർട്ടിയെന്ന് വിളിച്ചത് സിപിഎം'; കെ സുധാകരന്‍ എംപി | VIDEO

'ലീഗ് മതസൗഹാർദത്തിന്‍റെ പ്രതീകം, വർഗീയ പാർട്ടിയെന്ന് വിളിച്ചത് സിപിഎം'; കെ സുധാകരന്‍ എംപി | VIDEO
  കൊച്ചി: മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടി എന്നത് വിളിച്ചത് സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ലീഗിനോട് സിപിഎമ്മിന് ഇപ്പോൾ പ്രേമമാണ്. എന്നാൽ രണ്ടുപേർക്കും പ്രേമം തുടങ്ങിയാൽ മാത്രമേ കാര്യമുള്ളൂ. ബാബറി മസ്ജിദ് തകർത്തപ്പോൾ കേരളത്തിൽ ഒരു അമ്പലത്തിന് പോലും കല്ല് വീഴാതിരുന്നത് ലീഗ് ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മതസൗഹാർദത്തിന്‍റെ പ്രതീകമായാണ് യുഡിഎഫ് ലീഗിനെ കാണുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു. നിരവധി തവണ പിണറായി വിജയൻ ലീഗ് വർഗീയ പാർട്ടിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എം.വി ഗോവിന്ദൻ ഇപ്പോൾ തിരുത്തി പറഞ്ഞു. ഇതില്‍ ഏതാണ് സിപിഎം നിലപാടെന്ന് അറിയാന്‍ കേരളത്തിന് താത്പര്യമുണ്ട്. ഇപ്പോൾ പിണറായിയുടെ നിലപാട് എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ സുധാകരന്‍ എംപി.   https://www.facebook.com/JaihindNewsChannel/videos/832576568017346

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in