Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് നഗരസഭയിൽ സിപിഎം- ബിജെപി കയ്യാങ്കളി; ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎമ്മും, ചോദിക്കാൻ എന്ത് അധികാരമെന്ന് ബിജെപിയും

പാലക്കാട് നഗരസഭയിൽ സിപിഎം- ബിജെപി കയ്യാങ്കളി; ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎമ്മും, ചോദിക്കാൻ എന്ത് അധികാരമെന്ന് ബിജെപിയും
  പാലക്കാട്:  ഉപതിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ സിപിഎം-ബിജെപി വാക്പോരും കയ്യാങ്കളിയും. ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎം കൗൺസിലർമാർ ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ബിജെപിയുടെ ആഭ്യന്തര കാര്യം ചോദിക്കാൻ സിപിഎമ്മിന് എന്ത് അധികാരമെന്ന് ബിജെപി അംഗങ്ങൾ ചോദിച്ചു. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ കൗൺസിൽ അംഗങ്ങളോട് സീറ്റിലേക്ക് മടങ്ങാനും സീറ്റിൽ ഇരിക്കാനും ആവശ്യപ്പെട്ടെങ്കിലും ബിജെപി-സിപിഎം അംഗങ്ങൾ വഴങ്ങിയില്ല. ഇതിനിടെ, സിപിഎം അംഗങ്ങളും അധ്യക്ഷയും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും തർക്കിക്കാൻ വരേണ്ടെന്നും അധ്യക്ഷ യോഗത്തെ അറിയിച്ചു. സിപിഎം അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതിന് പിന്നാലെ ബിജെപി അംഗങ്ങളും നടുത്തളത്തിലെത്തി.  

Related articles

See all
Latest News

നവകേരള സദസ് വന്‍ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം

Latest News

കണ്ണീരോടെ വിട നല്‍കി നാട്; അവസാന നോക്കുകാണാൻ ആയിരങ്ങൾ ഒഴുകിയെത്തി, തുമ്പനാട് ജുമാ മസ്ജിദിൽ...

Latest News

'എന്തു ധൈര്യത്തിൽ കുട്ടികളെ പറഞ്ഞുവിടും?' പനയമ്പാടം സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍, ആളി...

Latest News

പാലക്കാട് കരിമ്പയില്‍ വിദ്യാർഥികൾക്കിടയിലേക്കു സിമന്‍റ് ലോറി പാഞ്ഞുകയറി; നാല് കുട്ടികള്‍ക്...

Save your stories

Sign in