Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള സദസ് വന്‍ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം

നവകേരള സദസ് വന്‍ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം
  പാലക്കാട്: നവകേരള സദസ്  വന്‍ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു. സിപിഎം നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം തിരികെ പിടിക്കാനാവില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണസമയത്ത് എൻ. എൻ കൃഷ്ണദാസിന്‍റെ പരാമർശങ്ങൾ പലതും പാർട്ടിക്ക് എതിരായെന്നും പ്രതിനിധികൾ വിമർശിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂർ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അതിനിടെ, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമ൪ശനവുമായി സിപിഐ രംഗത്തെത്തി. ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോ൪ട്ടിലാണ് വിമ൪ശനം. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാടുകളും അഭിപ്രായ വ്യത്യാസവും തോൽവിയിലേക്ക് നയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ആശയക്കുഴപ്പങ്ങളുണ്ടായി. മുന്നണിയിൽ ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇതിന് മണ്ഡലത്തിലെ സിപിഎമ്മിന്‍റെ സംഘടനാ ദൗ൪ബല്യം കാരണമായെന്നുമാണ് വിമ൪ശനം.

Related articles

See all
Latest News

കണ്ണീരോടെ വിട നല്‍കി നാട്; അവസാന നോക്കുകാണാൻ ആയിരങ്ങൾ ഒഴുകിയെത്തി, തുമ്പനാട് ജുമാ മസ്ജിദിൽ...

Latest News

'എന്തു ധൈര്യത്തിൽ കുട്ടികളെ പറഞ്ഞുവിടും?' പനയമ്പാടം സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍, ആളി...

Latest News

പാലക്കാട് കരിമ്പയില്‍ വിദ്യാർഥികൾക്കിടയിലേക്കു സിമന്‍റ് ലോറി പാഞ്ഞുകയറി; നാല് കുട്ടികള്‍ക്...

Latest News

'വിവാദ പത്രപരസ്യത്തില്‍ ഒന്നും അറിയില്ല, സന്ദീപ് വാര്യരെ കുറിച്ചുള്ള ഭാഗം നൽകിയത് അഭ്യുദയക...

Save your stories

Sign in