Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അക്രമം തുടർന്ന് സിപിഎം ; താമരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ മർദ്ദിച്ചു, പരാതി

അക്രമം തുടർന്ന് സിപിഎം ; താമരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ മർദ്ദിച്ചു, പരാതി
  കോഴിക്കോട് : താമരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അമ്പതോളം സിപിഎം പ്രവർത്തകർ ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫൈസൽ കാരാട്ടിനെ മർദ്ദിച്ചത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുകയാണ് കോഴിക്കോട് താമരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയും കെഎസ്‌യു താമരശ്ശേരി മണ്ഡലം പ്രസിഡന്‍റുമായ ഫൈസൽ കാരാട്ടിനെ നിസാരകാരണം ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. സാരമായി പരിക്കേറ്റ ഫൈസലിനെ താമരശ്ശേരി ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം അക്രമത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും യുഡിഎഫ് വ്യക്തമാക്കി.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in