Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കള്ളവോട്ട് : തൃക്കരിപ്പൂരിൽ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു

കള്ളവോട്ട് : തൃക്കരിപ്പൂരിൽ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃക്കരിപ്പൂർ മണ്ഡലത്തിലെ 48-ാം നമ്പർ ബൂത്തിൽ ശ്യാംകുമാർ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 171, ഉപവകുപ്പുകളായ സി, ഡി, എഫ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആൾമാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതുസംബന്ധിച്ച് കാസർകോട് കളക്ടർ ഡോ. ഡി. സജിത്ബാബു അന്വേഷിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. തുടർന്ന് ശ്യാംകുമാറിനെതിരെ കേസെടുക്കാൻ കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in