ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. നിലവിലെ അവസ്ഥയിൽ ദു:ഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രസർക്കാരിന് സംഭവിച്ച വീഴ്ചകൾക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചു.
'എനിക്ക് സങ്കടമുണ്ട്. കാരണം ഇത് ഒഴിവാക്കാവുന്നതായിരുന്നു. ഈ ഭീഷണിയെ നമ്മൾ കൂടുതൽ ഗൗരവമായി കാണുകയും നന്നായി തയ്യാറെടുക്കുകയും ചെയ്യണമായിരുന്നു'-രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മാസ്‌കുകൾ, സ്യൂട്ടുകൾ തുടങ്ങിയ സുരക്ഷാഉപകരണങ്ങളുടെ അഭാവം ആശുപത്രികൾ നേരിടുന്നുണ്ടെന്ന ഹരിയാനയിലെ ഡോക്ടറുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
https://twitter.com/RahulGandhi/status/1242347802711052289