COVID| കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 5,755 കേസുകള്‍, നാലു മരണം
Jaihind TV News Report
Jaihind TV Web Desk
June 08, 2025
1 min read
•
Updated: June 02, 2026
ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്ത് 5,755 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. കൂടാതെ നാല് പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. പുതിയതായി മരണം റിപ്പോര്‍ട്ട് ചെയ്തവരില്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഗര്‍ഭിണിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസവസമയത്താണ് സ്ത്രീ മരണപ്പെട്ടത്. സ്ത്രീക്ക് അപസ്മാരം ഉണ്ടായിരുന്നു എന്നും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചെന്നും വൃത്തങ്ങള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് (ജൂണ്‍ 8) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1806 ആക്ടിവ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത. കേരളത്തില്‍ ഇതുവരെ 12 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് 717, ഡല്‍ഹി 665, പശ്ചിമബംഗാള്‍ 622, മഹാരാഷ്ട്ര 577, കര്‍ണാടക 444 തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. തമിഴ് നാട്ടിലും കഴിഞ്ഞ ദിവസം ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു.
കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, ആവശ്യമായ മരുന്നുകള്‍ എന്നിവയുടെ ലഭ്യത സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10