Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോവിഡിന്റെ പുതിയ ജനിതക വകഭേദം 'PJ.2.1' ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു

കോവിഡിന്റെ പുതിയ ജനിതക വകഭേദം 'PJ.2.1' ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു

വടക്കേ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ 'PJ.2.1' വ്യാപിക്കുന്നതായി റിപ്പോർട്ട്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. 2026 മേയിൽ ഒന്റാറിയോയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഈ വകഭേദം, പിന്നീട് ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂയോർക്ക് സിറ്റി, കാലിഫോർണിയ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലേക്കും സിംഗപ്പൂർ, ഇസ്രയേൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. താരതമ്യേന വലിയൊരു കൂട്ടം ജനിതക മാറ്റങ്ങളോടെ പെട്ടെന്നുയരുന്ന വൈറസിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന 'സാൾട്ടേഷൻ വേരിയന്റ്' എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഈ പുതിയ വകഭേദം വലിയ തോതിലുള്ള രോഗവ്യാപനത്തിനോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ കാരണമാകില്ലെന്നാണ് വിലയിരുത്തൽ. മറ്റ് കോവിഡ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങൾ ഇതിനില്ലെന്നും, ഇൻഫ്ലുവൻസയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും പോലെ ജലദോഷപ്പനിയുടെ സമാനമായ ലക്ഷണങ്ങളാണ് പ്രകടമാകുന്നതെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നു. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകുന്ന തരത്തിൽ ലഘുവായ രീതിയിലാണ് മിക്ക കേസുകളും കണ്ടുവരുന്നത്.

പനിയും വിറയലും, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, പേശീവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയും കണ്ടുവരുന്നുണ്ട്. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങൾ ഉണ്ടാകാമെന്നതിനാൽ, രോഗലക്ഷണങ്ങൾ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻതന്നെ വൈദ്യോപദേശം തേടേണ്ടതാണ്.

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ലാത്തതിനാൽ ജാഗ്രത തുടരേണ്ടതുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം തടയുക തുടങ്ങിയ അടിസ്ഥാന രോഗപ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതാണ്.

Related articles

See all
Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

വിദ്വേഷ പ്രസംഗം; നെതന്യാഹുവിന്റെ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കി ഗാദി ഐസന്‍കോട്ട്

Popular News

വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്

Save your stories

Sign in