Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് വീണ്ടും കൊവിഡ് ഉയരുന്നു : പ്രതിദിന കേസുകളിൽ 90% വർധന

രാജ്യത്ത് വീണ്ടും കൊവിഡ് ഉയരുന്നു : പ്രതിദിന കേസുകളിൽ 90% വർധന
ന്യൂഡൽഹി : കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്ന് 90 ശതമാനത്തോളം അധികം കൊവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 2183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. ദിവസേന റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനവ് ഉണ്ട്. 214 പേരുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ നേരത്തേ മരിച്ച, പിന്നീട് കൊവിഡ് മൂലമാണെന്ന് തെളിയിക്കപ്പെട്ട കേരളത്തിൽനിന്നുള്ള 62 പേരുടെ പേരും ഉൾപ്പെടുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തിൽനിന്ന് 0.83 ശതമാനമായി ഉയർന്നു. നിലവിൽ 11,542 പേർക്കാണ് രോഗമുള്ളത്. ഡൽഹിയിൽ ഇന്നല 517 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 1518 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്നത്.  

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in