Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് കാലത്ത് മണ്ഡലത്തില്‍ കാണാനില്ല; യു പ്രതിഭ എംഎല്‍എയെ തിരക്കി ഡിവൈഎഫ്‌ഐ

കൊവിഡ് കാലത്ത് മണ്ഡലത്തില്‍ കാണാനില്ല; യു പ്രതിഭ എംഎല്‍എയെ തിരക്കി ഡിവൈഎഫ്‌ഐ
കൊവിഡ് കാലത്ത് മണ്ഡലത്തില്‍ സജീവമാകാതിരിക്കുന്ന കായംകുളം എംഎല്‍എ യു. പ്രതിഭയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത്. മണ്ഡലത്തിലെ എംഎല്‍എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെയും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സഹായമെത്തിക്കുകയല്ല വേണ്ടതെന്നും ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് നേരിട്ട് പരിഹരിക്കുന്നതാണ് ജനപ്രതിനിധിയുടെ വിജയമെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദ് ഷാജഹാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന എംഎല്‍എയുടെ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്‍റെ മറുപടി. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് MLA ഓഫീസ് തുറന്നു പ്രവർത്തിക്കേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യമാണ്. MLA വീട്ടിൽ ഇരുന്നോ പക്ഷേ ഓഫീസ് തുറക്കുക... ഫോണിലൂടെയും, സോഷ്യൽ മീഡിയിലൂടെയും സഹായവുമെത്തിക്കുന്നതിനു പരിമിതികൾ ഉണ്ട്... കായംകുളത്തെ ജനതക്ക് എന്ത് ആവിശ്യത്തിനും കയറി ചെല്ലാൻ മുൻസിപ്പൽ ചെയർമാന്റെ ഓഫിസ് തുറന്നു കിടക്കുന്നതു കൊണ്ട് സഹായമെത്തിക്കുവാൻ കഴിയുന്നു... മെഡിക്കൽ സ്റ്റോറുകളുടെ പേരുകൾ കായംകുളം നിവാസികൾക്ക്‌ അറിയാം. സൗജന്യ മായി മരുന്നെത്തിക്കുന്നിടത്താണ് ഒരു ജനപ്രതിനിധിയുടെ വിജയം. MLA ടെ പ്രൈവറ്റ് സെക്രട്ടറി അടക്കം വീട്ടിൽ ഇരുന്നു പ്രവർത്തിക്കുകയാണ് എന്നു MLA ലൈവിൽ വന്നു പറഞ്ഞു.പക്ഷേ സെക്രട്ടറി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആണെന്ന് MLA മറക്കരുത്.ഞങ്ങളുടെ മുമ്പിൽ MLA നിന്നാൽ മതി കായംകുളത്തെ DYFI സഖാക്കൾ പ്രവർത്തിക്കാൻ തയ്യാർ.... കൂട്ടായ പ്രവർത്തനം ആണ് കായംകുളത്ത് വേണ്ടത്.... ഓഫീസ് സ്റ്റാഫ് കൾക്ക് ഓഫിസിൽ വന്ന് പ്രവർത്തിക്കാൻ മടി ആണെങ്കിൽ DYFI സഖാക്കൾ ഓഫീസിൽ വന്ന് പ്രവർത്തിക്കാൻ തയാർ ആണ്...

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in